പ്രൊവിഡൻസ് കോളേജ് ലൈബ്രറി സേവനങ്ങൾ പൊതുജനങ്ങളിലേക്കും

പ്രൊവിഡൻസ് വിമൻസ് കോളേജ് (ഓട്ടോണമസ്സ് ) സോഷ്യൽ ഔട്ട്‌റീച്ച് പദ്ധതിയുടെ ഭാഗമായി, കോളേജിന്റെ പുതിയ അത്യാധുനിക ലൈബ്രറി സൗകര്യങ്ങളും ,റിസോഴ്സ്‌സുകളും പബ്ലിക്കിനായി തുറന്നുകൊടുന്നു. ഗവേഷണം ചെയ്യുന്നവർ, വിവിധ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഈ സേവനം പ്രയോജന പെടുത്താം കൂടുതൽ വിവരങ്ങൾക്ക് www.pwclibrary.in, കൂടാതെ കോളേജിന്റെ സമീപ പ്രദേശത്തെ തിരഞ്ഞെടുക്കുന്ന പബ്ലിക് ലൈബ്രറികളെ പിന്തുണയ്ക്കുന്നതിനും പരിശീലനം നൽകുന്നതിനുമുള്ള ഒരു പദ്ധതിക്കും തുടക്കം കുറിക്കുന്നു.

പബ്ലിക് ലൈബ്രറികളുടെ പ്രവർത്തനങ്ങൾ കോഹ (Koha) ഈ ശ്രദ്ധേയമായ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഓട്ടോമേറ്റ് ഓട്ടോമേറ്റ് ചെയ്യുകയും , ഓൺലൈൻ കാറ്റലോഗ് ലഭ്യമാക്കുകയും അതിലൂടെ ഈ പ്രോജെക്ടിൽ വരുന്ന ലൈബ്രറികളുടെ ഒരു പ്രാദേശിക നെറ്റ്‌വർക്ക് ഉണ്ടാക്കുകയും ചെയ്യുക എന്നത് കൂടെ ആണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഉപയോക്താക്കൾക്കുള്ള മൊത്തത്തിലുള്ള ലൈബ്രറി അനുഭവം മെച്ചപ്പെടുത്താനും പരസ്പരം റിസോഴ്സ്കൾ ഷെയർ ചെയ്യാനും ഇതിലൂടെ സാധ്യമാകുന്നു.

ഈ പ്രോജെക്ടിൽ താൽപര്യമുള്ള പബ്ലിക് ലൈബ്രറികൾക്ക് അപേക്ഷിക്കാം, ജൂലൈ 31 , 2024 നു മുമ്പായി അപേക്ഷിക്കുക .

കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:ഡോ. പ്രശാന്ത് എം. പി., ലൈബ്രേറിയൻ, ഫോൺ: 7907528202,ഇമെയിൽ: pwclibrary@providencecollegecalicut.ac.in .

Leave a Comment

Your email address will not be published. Required fields are marked *